വെട്രിമാരൻറെ 'അസുരൻ' വേണ്ടെന്ന് വെച്ചു; കാരണം വെളിപ്പെടുത്തി സായി പല്ലവി

കെ ആർ അനൂപ്| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (22:15 IST)
നടി സായി പല്ലവി ഒടുവിലായി റിലീസ് ചെയ്ത ചിത്രം തമിഴ് ആന്തോളജി 'പാവ കഥൈകൾ'ആണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത 'ഊര്‍ ഇരവ്' എന്ന ഹ്രസ്വ ചിത്രത്തിലാണ് താരം അഭിനയിച്ചത്. അതേസമയം വെട്രിമാരൻ - ധനുഷ് ടീമിൻറെ അസുരനിലേക്ക് ആദ്യം അഭിനയിക്കാൻ ക്ഷണിച്ചത് സായി പല്ലവിയെ ആയിരുന്നു. എന്നാൽ നടി ഈ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോളിതാ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

അസുരനിലെ ഒരു കഥാപാത്രത്തിനു വേണ്ടി തന്നെ അദ്ദേഹം സമീപിച്ചിട്ടുണ്ടായിരുന്നു. പക്ഷെ താനത് വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് സായിപല്ലവി പറയുന്നത്.

" അപൂര്‍വ്വം ചില സംവിധായകരുണ്ട്, അവരോടൊപ്പം കുറച്ചുകൂടെ മികച്ച റോള്‍ ചെയ്യണം, കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് തരണം എന്നുതോന്നും. ഒരു തരം അത്യാഗ്രഹമായിരിക്കാം അത്, കുറച്ചു കൂടെ നല്ലത് ചെയ്യാനുള്ള കൊതിയാണ്. വെട്രി സാറിനൊപ്പം അങ്ങനെ വര്‍ക്ക് ചെയ്യണമെന്നായിരുന്നു" - സായി പല്ലവി പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :