അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ നായിക സായി പല്ലവി ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2020 (17:40 IST)
പ്രേമത്തിലൂടെ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ സായി പല്ലവി അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ നായികയാക്കാൻ ഒരുങ്ങുന്നു. പവർ സ്റ്റാർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ സായി പല്ലവിയും അഭിനയിക്കുന്നുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നടനും നിർമ്മാതാവുമായ നിതിനും ഈ സിനിമയുടെ ഭാഗമാണെന്ന് വിവരം. തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയത് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. അടുത്തിടെ ഈ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പവന്‍ കല്യാണ്‍ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായാണ് പവൻ കല്യാൺ അഭിനയിക്കുന്നത്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം എസ് തമൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :