പ്രേമത്തിലെ നായികമാര്‍ വീണ്ടും ഒന്നിക്കുന്നു !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2020 (22:08 IST)
വീണ്ടും തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അനുപമ പരമേശ്വരൻ. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന പുതിയ ചിത്രമാണ് 'ശ്യാം സിംഗ റാവു'. സിതാര എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ് ഉള്ളത്. ഈ ചിത്രത്തിൽ ഒരു നായിക
ആണെന്നാണ് വിവരം. രാഹുൽ സംക്രിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയും അഭിനയിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ പ്രേമത്തിലെ നായികമാർ വീണ്ടും ഒന്നിക്കുകയാണ്.

ഈ സിനിമയിൽ അഭിനയിക്കാനായി രശ്മിക മന്ദാനയെ നിർമ്മാതാക്കൾ സമീപിച്ചിരുന്നു. എന്നാൽ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനാൽ അവർ അനുപമ പരമേശ്വരനെ സമീപിച്ചിരിക്കുകയാണ് എന്നാണ് വിവരം. അനുപമയ്ക്ക് തിരക്കഥ ഇഷ്ടമായെന്നും സിനിമയുമായി സഹകരിക്കുമെന്നുമാണ് റിപ്പോർട്ട്. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :