വേതാളം തെലുങ്ക് റിമേക്കിൽ കീർത്തി സുരേഷോ സായ് പല്ലവിയോ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2020 (21:34 IST)
അജിത്ത് നായകനായെത്തിയ 'വേതാളം' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാൻ ചിരഞ്ജീവി പദ്ധതിയിടുന്നുണ്ട്. മെഹർ രമേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ചിരഞ്ജീവിയുടെ സഹോദരിയായി അഭിനയിക്കാൻ കീർത്തി സുരേഷ് എത്തുന്നുവെന്ന് ഒരു പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്‌തു. നേരത്തെ സായ് പല്ലവിയെ ഇതേ വേഷത്തിൽ അഭിനയിക്കാൻ നിർമ്മാതാക്കൾ സമീപിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ടായിരുന്നു. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എ കെ എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

2015ൽ പുറത്തിറങ്ങിയ ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറായിരുന്നു വേതാളം. ചിത്രത്തിൽ അജിത്തിന്റെ സഹോദരിയായി ലക്ഷ്മി മേനോനാണ് അഭിനയിച്ചത്. ശിവ സംവിധാനം ചെയ്ത വേതാളത്തിൽ ശ്രുതി ഹാസൻ, രാഹുൽ ദേവ്, കബീർ ദുഹാൻ സിംഗ്, അങ്കിത് ചൗഹാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :