അനുബന്ധ വാര്‍ത്തകള്‍
- സൂര്യ രാഷ്ട്രീയത്തിലേക്ക്, വെട്രിമാരനും ഹരിയും കാത്തുനില്ക്കും!
- സൂര്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഹൈക്കോടതി ജഡ്ജിയുടെ കത്ത്
- സൂര്യയുടെ വാടി വാസലിൽ നായിക ആൻഡ്രിയ ?
- സൂര്യ ആരാധകര്‍ക്ക് ആവേശമായി താരത്തിന്റെ പുതിയ നേട്ടം
- നമ്മളെ ഉയരത്തിലെത്തിച്ചത് തിയേറ്ററുകളിലെ കയ്യടി, സൂരരെ പൊട്രു ഓടിടി റിലീസിനെതിരെ സംവിധായകൻ ഹരി
സൂര്യയുടെ 'വാടിവാസൽ' ഒരുങ്ങുന്നു, ജല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തില്‍ ഒരു വെട്രിമാരന്‍ സിനിമ !
വെട്രിമാരൻ - സൂര്യ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രമായ വാടിവാസലിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തേക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.
ജി വി പ്രകാശ് ഇതിനോടകം തന്നെ വാടിവാസലിനായി കമ്പോസിംഗ് ആരംഭിച്ചുകഴിഞ്ഞു. സംഗീത സംവിധായകനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ എഴുപത്തഞ്ചാമത്തെ ചിത്രമാണ്. അതിനാൽ തന്നെ ഇതിൽ യൂണീക് സൗണ്ട് ഡിസൈൻ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനായി മികച്ച സ്ക്രിപ്റ്റ് ആണ് ഒരുക്കിയിരിക്കുന്നതെന്നും സിനിമ ഗംഭീരമായിരിക്കുമെന്നും ജി വി പ്രകാശ് ഒരു ഫാൻ ചാറ്റിനിടെ വെളിപ്പെടുത്തി.
തമിഴ്‌നാട്ടിലെ പുരാതന കായിക വിനോദമായ ജല്ലിക്കെട്ടിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. കലൈപുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വാടിവാസൽ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.