'ആരെങ്കിലും മേരിയെയും മലരിനെയും ഓർക്കുന്നുണ്ടോ?’, പ്രേമത്തിലെ പ്രണയ നായികമാർ വീണ്ടും !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (09:43 IST)
'ആരെങ്കിലും മേരിയെയും മലരിനെയും ഓർക്കുന്നുണ്ടോ?’ പ്രേമം റിലീസ് ആയി അഞ്ചുവർഷത്തിനുശേഷം ഈ ചോദ്യവുമായി എത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ. സായ് പല്ലവിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കു വച്ചു കൊണ്ടാണ് അനുപമയുടെ ചോദ്യം. ഇരുവരും ഒന്നിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ചിത്രം പങ്കുവെച്ചത് എന്നതാണ് ശ്രദ്ധേയം.

‘അന്നും ഇന്നും എന്നെന്നേക്കും നിങ്ങളെ സ്നേഹിക്കുന്നു.എന്നും ആരാധിക്കുന്നു’ എന്നും സായ് പല്ലവിക്കൊപ്പമുള്ള ചിത്രത്തിൻറെ താഴെ നടി കുറച്ചു.

നാനി നായകനായെത്തുന്ന ശ്യാം സിംഗ റാവുവിൽ അനുപമയും സായി പല്ലവിയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. നാഗ ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന ചിത്രവും സായ് പല്ലവി ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :