കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 29 ജൂണ്‍ 2021 (12:03 IST)
ഇന്ത്യന്‍ സിനിമാലോകം ഒരേപോലെ കാത്തിരിക്കുകയാണ് എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' കാണുവാനായി. അടുത്തിടെ ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആറും രാംചരണും ആര്‍ആര്‍ആറിന്റെ സെറ്റുകളില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം. ഇരുവരും ഒരുമിച്ചുള്ള പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന്‍.
ബാഹുബലി സീരിയസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന 'ആര്‍ ആര്‍ ആറും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡില്‍ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോള്‍ തമിഴില്‍ നിന്ന് സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.ഒക്ടോബര്‍ 13 ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.