ലോക്ക് ഡൗണിന് ശേഷം 'ആര്‍ആര്‍ആര്‍' ചിത്രീകരണം പുനരാരംഭിക്കുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി നടന്‍ രാംചരണ്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (16:13 IST)

എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് രാം ചരണ്‍ കൈമാറി. ലോക്ക് ഡൗണിന് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണ്. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് / ഹെയര്‍സ്‌റ്റൈലിസ്റ്റ് ഹക്കീമിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചു.A post shared by Aalim Hakim (@aalimhakim)

രാം ചരണിന് പുതിയ ഹെയര്‍സ്‌റ്റൈല്‍ നല്‍കിക്കൊണ്ട് എന്റെ ജോലികള്‍ ആരംഭിച്ചു എന്ന് ഹക്കീം പറഞ്ഞു.ഒക്ടോബര്‍ 13 ന് റിലീസ് ചെയ്യാനിരിക്കുന്ന ആര്‍ആര്‍ആറില്‍ ആലിയ ഭട്ട്, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :