കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (12:36 IST)
ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ചിത്രീകരണം അടുത്തിടെ പുനരാരംഭിച്ചിരുന്നു. ബോബി സിംഹയും ജയപ്രകാശും ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടാണ് തുടങ്ങിയത്. ഇപ്പോഴിതാ നടി രാകുല്‍ പ്രീത് സിംഗ് സ്ത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു. മുംബൈയില്‍ കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗിനായി നടി വന്നത്.
സിദ്ധാര്‍ത്ഥും രാകുല്‍ പ്രീത് സിംഗും ഉള്‍പ്പെടുന്ന രംഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ചിത്രീകരിക്കാനാണ് തീരുമാനം.സെപ്തംബര്‍ ആദ്യവാരം മാത്രമേ കമല്‍ഹാസന്‍ സെറ്റില്‍ ജോയിന്‍ ചെയ്യുകയുള്ളൂ.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു.