ടോവിനോ തോമസിന്റെ 'അദൃശ്യ ജാലകങ്ങള്‍', ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (14:57 IST)
ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

യുദ്ധത്തില്‍ ഒരു പങ്കും വഹിക്കാത്ത ആളുകള്‍ക്ക് യുദ്ധം എങ്ങനെ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്.
ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.
യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ദിലീപ് ദാസിനാണ് പ്രൊഡക്ഷന്‍ ഡിസൈനിന്റെ ചുമതല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :