മമ്മൂട്ടി-രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (11:57 IST)

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ഒരുക്കുന്ന ചിത്രത്തില്‍ വിനീതും അനുമോളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രീകരണം പാലക്കാട് പൂര്‍ത്തിയായ വിവരം അനുമോളാണ് അറിയിച്ചത്.

മമ്മൂട്ടിയുടെ 'പുഴു' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വസുദേവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയാണ് സിനിമയാക്കുന്നത്.നേരത്തെ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :