ജയസൂര്യ നിര്‍മ്മിക്കുന്ന സിനിമയില്‍ നായിക പ്രിയ വാര്യര്‍, പ്രണയകഥ പറയുന്ന 'ഫോര്‍ ഇയേഴ്‌സ്' വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (12:12 IST)
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ പുതിയ സിനിമയുടെ തിരക്കുകളില്‍ ആണ്. കോളേജ് ലൈഫും പ്രണയവും ഒക്കെ പറയുന്ന ചിത്രത്തിന് ഫോര്‍ ഇയേഴ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.A post shared by Sarjano Khalid (@sarjanokhalid)

ചിത്രത്തില്‍ നായികയായി പ്രിയ വാര്യര്‍. ഗായത്രി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :