ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രം,തോല്‍വി എഫ്‌സി ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (14:53 IST)
ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് തോല്‍വി എഫ്‌സി. ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ജോണി ആന്റണി, ജോര്‍ജ് കോര, ആശ മഠത്തില്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ജ് കോരയാണ്.

വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ആളുകള്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് 'തോല്‍വി എഫ്സി'യുടെ ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്നു.ശ്യാം പ്രകാശ് എംഎസ് ആണ് ഛായാ?ഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ് ?ഗാനങ്ങള്‍ ഒരുക്കുന്നത്.നേഷന്‍ വൈഡ്‌സ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :