എക്കാലത്തെയും ഇതിഹാസം, അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി പ്രഭാസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (12:12 IST)

കാലങ്ങള്‍ പലതു കഴിഞ്ഞു, തലമുറകള്‍ മാറി വന്നു പക്ഷേ അവരുടെ എല്ലാം സൂപ്പര്‍സ്റ്റാര്‍ ഒരാളായിരുന്നു 'ബിഗ് ബി'. ഇന്ത്യന്‍ സിനിമയുടെ മുഖം.അമിതാഭ് ശ്രീവാസ്തവ എന്ന അമിതാഭ് ബച്ചന് ഇന്ന് പിറന്നാള്‍. എണ്‍പതുകളിലേക്ക് ചുവടുവെക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്റെ ഏറ്റവും പുതിയ ചിത്രം ബച്ചന്‍ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ സിനിമാലോകം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. തെലുങ്ക് സിനിമാലോകത്തിന് പ്രഭാസ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

'എക്കാലത്തെയും ഇതിഹാസത്തിന് ജന്മദിനാശംസകള്‍'- പ്രഭാസ് കുറിച്ചു.


പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ബിഗ് ബി തന്റെ ജീവിതത്തിലൂടെ പറഞ്ഞുതരുന്നു. അരനൂറ്റാണ്ടോളമായി സിനിമയില്‍ അദ്ദേഹം സജീവമാണ്.

മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :