പ്രഭാസിന്റെ 25-മത്തെ ചിത്രം,'സ്പിരിറ്റ്' എത്തുന്നത് എട്ടു ഭാഷകളിലായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (15:39 IST)

ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രം പ്രഖ്യാപനം കൊണ്ടു തന്നെ ശ്രദ്ധ നേടുന്നു.സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ' സ്പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ എട്ടു ഭാഷകളിലായി റിലീസ് ചെയ്യും.തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ വിദേശ ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും.
സംവിധായകന്‍ സന്ദീപ് റെഡ്ഡിയുടെ മൂന്നാമത്തെ സിനിമ ടി സീരീസും യു വി ക്രിയേഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


പ്രശസ്ത സംവിധായകന്‍ രാധാകൃഷ്ണകുമാറിന്റെ രാധേശ്യാം എന്ന ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :