വിക്രമാദിത്യയുടെ പ്രേരണ, പൂജ ഹെഗ്ഡെയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രഭാസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (11:11 IST)

പ്രഭാസിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് 'രാധേ ശ്യാം'. 2022 ജനുവരി 14 -ന് സിനിമ തിയറ്ററുകളിലെത്തും. നായിക പൂജ ഹെഗ്ഡെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.പ്രേരണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.വിക്രമാദിത്യയായി പ്രഭാസ് വേഷമിടുന്നു.A post shared by (@actorprabhas)

റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിന്‍ ഖേദെക്കര്‍,ഭാഗ്യശ്രീ, പ്രിയദര്‍ശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :