മയില്‍പീലി അഴകില്‍ പൂജാ ഹെഡ്‌ഗെ,ജന്മാഷ്ടമി ദിന സ്‌പെഷല്‍ പോസ്റ്ററുകളുമായി പ്രഭാസിന്റെ 'രാധേ ശ്യാം' ടീം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (13:13 IST)

പ്രഭാസിന്റെ പ്രണയം ചിത്രം രാധേ ശ്യാം റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.പ്രഭാസ്- പൂജാ ഹെഡ്‌ഗെ എന്നീ താരജോഡികളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പോസ്റ്റര്‍ മലയാളത്തിലടക്കമുള്ള ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.A post shared by Prabhas (@actorprabhas)

നീല ഗൗണ്‍ ധരിച്ച പൂജയെ നോക്കി നില്‍ക്കുന്നതാണ് പ്രഭാസിനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഭാസ് നായിക കഥാപാത്രമായ പൂജ ഹെഡ്ജിനെ വിളിക്കുന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിക്രമാദിത്യ (പ്രഭാസ്), പ്രേരണ (പൂജ ഹെഗ്ഡെ) എന്നീ കഥാപാത്രങ്ങളായാണ് താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നത്.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :