മോഹന്‍ലാലിന്റെ വില്ലന്‍ ഇനി പ്രഭാസ് ചിത്രത്തിലും, സലാറിലെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (08:59 IST)

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ഡാഡി ഗിരിജയായി വേഷമിട്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ താരമാണ് ജഗപതി ബാബു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറില്‍ ജഗപതി ബാബുവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'രാജമനാര്‍' എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ അപ്പിയറന്‍സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഇതുവരെ കാണാത്ത വ്യത്യസ്തമായ രൂപത്തിലാണ് നടനെ കാണാനാകുന്നത്.സലാറിന്റെ ചിത്രീകരണം 20 ശതമാനത്തോളം പൂര്‍ത്തിയായി. 2022 ഫെബ്രുവരിക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2022 ഏപ്രില്‍ 14ന് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നു.പ്രതിനായക വേഷത്തില്‍ എത്തുന്നത് മധു ഗുരുസ്വാമിയാണ്.ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :