ബിജു മേനോനൊപ്പം നിമിഷയും പത്മപ്രിയയും,ഒരു തെക്കന്‍ തല്ല് കേസ് വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂലൈ 2021 (09:07 IST)

ബിജു മേനോനൊപ്പം മലയാള സിനിമയിലെ ഒരു പിടി മുന്‍നിര താരങ്ങളും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഒരു തെക്കന്‍ തല്ല് കേസ്'.നിമിഷ സജയന്‍, പത്മപ്രിയ, റോഷന്‍ മാത്യൂസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.

ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും. ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കും ഇത്. പൂര്‍ണ്ണമായും കേരളത്തില്‍ തന്നെയാകും ചിത്രീകരണം.അമ്മിണി പിള്ള കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്.

'ആര്‍ക്കറിയാം' എന്ന സിനിമയാണ് ബിജു മേനോന്റെയായി ഒടുവില്‍ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :