അനുബന്ധ വാര്‍ത്തകള്‍
- മാലിക്കിലേക്ക് എത്തിയത് ബിജു മേനോന്റെ പകരക്കാരനായി,സ്ക്രിപ്റ്റ് പോലും വായിച്ചില്ല, മനസ്സ് തുറന്ന് ജോജു ജോര്‍ജ്
- മാലിക് ലിറിക്കല്‍ വീഡിയോ നാളെ, വിശേഷങ്ങളുമായി നിമിഷ സജയന്
- നടി നിമിഷ സജയന് ബോളിവുഡിലേക്ക്, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു
- മമ്മൂട്ടി പറഞ്ഞു, മാലിക്കിലെ കഥാപാത്രത്തിനു വേണ്ടി തടി കൂട്ടേണ്ട, മനസ്സ് തുറന്ന് ഫഹദ് ഫാസില്‍
- അല്ലു അര്‍ജുന്റെ പുഷ്പ ഷൂട്ടിംഗ് പുനരാരംഭിച്ചു, ചിത്രീകരണം അവസാനഘട്ടത്തിലേക്ക്
സി ഐ ക്രിസ്റ്റുദാസന്‍ ആയി ഇന്ദ്രന്‍സ്, മാലിക് റിലീസിന് ഇനി മണിക്കൂറുകള്‍
മലയാള സിനിമാ ലോകം ഒരു വര്‍ഷത്തോളമായി കാത്തിരിപ്പിലായിരുന്നു മാലിക് കാണുവാനായി. ഫഹദ് ഫാസിലിന്റെ ശക്തമായ കഥാപാത്രം തന്നെയാണ് അതിനുള്ള കാരണം.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഇപ്പോളിതാ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിരിക്കുകയാണ് ഇന്ദ്രന്‍സ്.
സി ഐ ക്രിസ്റ്റുദാസന്‍ ആയി മലയാളത്തിന്റെ പ്രിയ താരം എത്തും. ഒരു തീരദേശ ഗ്രാമത്തിലെ വിപ്ലവനേതാവായ അലി അഹമ്മദ് / സുലൈമാന്‍ മാലിക് ആയി ഫഹദ് ഫാസില്‍ വേഷമിടുന്നു. മാലിക്കിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.ഡേവിഡ് എന്ന ഉറ്റ സുഹൃത്തായി വിനയ് ചിത്രത്തിലുടനീളം ഉണ്ടാകും.വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.