'പൊലീസിന് അലീക്കയെ തൊടാന്‍ കഴിയില്ല', മാലിക് ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (12:55 IST)

ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്റെ പുതിയ ട്രെയിലര്‍ പുറത്ത്.അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയി ഫഹദ് തകര്‍ക്കുകയാണ്. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകര്‍ച്ചകളും ട്രെയിലറില്‍ കാണാനാകുന്നു.
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള നടനാണ് ഫഹദ് ഫാസില്‍.ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :