നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക്, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂലൈ 2021 (11:39 IST)

കൈനിറയെ ചിത്രങ്ങളാണ് നടി നിമിഷ സജയന്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കൂടുതല്‍ ഒ.ടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയതോടെ താരത്തിന്റെ പ്രകടനത്തിന് മറ്റു ഭാഷകളിലൂള്ള പ്രേക്ഷകരും കൈയ്യടിച്ചു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ എന്നും വിസ്മയിപ്പിക്കുന്ന നടി ഇനി ബോളിവുഡിലേക്ക്.

ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ നടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വി ആര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്.സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.

മാലിക് റിലീസിനായി കാത്തിരിക്കുകയാണ് നിമിഷ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :