രണ്ട് മുഖവുമായി കുഞ്ചാക്കോ ബോബന്‍, 'നിഴല്‍'ല്‍ ശക്തമായ വേഷത്തില്‍ നയന്‍താരയും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (08:58 IST)

നിഴല്‍ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നിഴലിനെ ലഭിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചു. രണ്ട് മുഖവുമായി നില്‍ക്കുന്ന ചാക്കോച്ചന്റെ ഒരു പോസ്റ്ററും പുറത്തുവന്നു. ശക്തമായ ഒരു കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയായി ചാക്കോച്ചന്‍ വേഷമിടുന്നു. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളില്ലാം പ്രത്യേകം തയ്യാറാക്കിയ മുഖംമൂടിയണിഞ്ഞ് ചാക്കോച്ചനെയാണ് കാണാനായത്. അടുത്തിടെ പുറത്തുവന്ന ട്രെയിലറിലും നടന്റെ മുഖം മൂടിയെ കുറിച്ചുള്ള വിവരങ്ങളിലെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോളിതാ മുഖം മൂടി വെച്ചതും വെക്കാത്തതുമായ രണ്ട് മുഖങ്ങള്‍ നടന്റെ കഥാപാത്രത്തിന് ഉണ്ടെന്നാണ് സൂചന നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :