രഹസ്യങ്ങള്‍ മറച്ച് കുഞ്ചാക്കോ ബോബന്‍, 'നിഴല്‍' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (11:04 IST)

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഴല്‍. മൂക്കില്‍ മുറിപ്പാട് ഉള്ളതും മുഖത്ത് മാസ്‌ക് വെച്ചിട്ട് ഉള്ളതുമായ കുഞ്ചാക്കോ ബോബന്റെ ലുക്ക് പുറത്തുവന്നിരുന്നു. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളില്ലാം പ്രത്യേകം തയ്യാറാക്കിയ മുഖംമൂടിയണിഞ്ഞ് ചാക്കോച്ചനെയാണ് കാണാനായത്. അടുത്തിടെ പുറത്തുവന്ന ട്രെയിലറിലും നടന്റെ മുഖം മൂടിയെ കുറിച്ചുള്ള വിവരങ്ങളിലെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോളിതാ മുഖം മൂടി വെച്ച തന്റെ രൂപം ഒരിക്കല്‍ കൂടി പങ്കുവെച്ചുകൊണ്ട് ചാക്കോച്ചന്‍ ചോദിച്ച ചോദ്യമാണ് ശ്രദ്ധ നേടുന്നത്.

'രഹസ്യങ്ങള്‍ മറയ്ക്കുകയോ അണ്‍മാസ്‌ക് ചെയ്യുകയോ ???

ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി. നിഴല്‍ ഉടന്‍ തിയേറ്ററുകളിലേക്ക്.'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സഞ്ജീവാണ്. ഏപ്രില്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :