'ഇഷ്‌ക്' സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി, ഷൂട്ടിംഗ് അടുത്ത വര്‍ഷം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (10:04 IST)


നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇഷ്‌ക്കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ശേഖരവര്‍മ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പോളി ജെആര്‍ പിക്ച്ചേഴ്സ് ആണ്.

തിരക്കഥ എസ് രഞ്ജിത്ത് ആണ്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. തുറമുഖം, പടവെട്ട് തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് നിവിന്‍ പോളി.കനകം കാമിനി കലഹം എന്ന സിനിമയാണ് നടന്റെ ഒടുവിലായി റിലീസ് ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :