രേണുക വേണു|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (16:18 IST)
സിനിമയിലെത്തും മുന്‍പ് വിവാഹം കഴിച്ച നടനാണ് നിവിന്‍ പോളി. റിന്ന ജോയ് ആണ് നിവിന്റെ ഭാര്യ. കോളേജില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് റിന്നയുമായുള്ള പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്. എന്‍ജിനീയറിങ് പഠന കാലത്താണ് നിവിന്‍ റിന്നയെ പരിചയപ്പെടുന്നത്. ഇരുവരും ഒരേ കോളേജില്‍ ആയിരുന്നു എന്‍ജിനീയറിങ് പഠനത്തിനെത്തിയത്.
തുടക്കത്തില്‍ രണ്ട് ക്ലാസ്‌മേറ്റ്‌സുകളില്‍ തമ്മിലുള്ള സൗഹൃദം മാത്രമായിരുന്നു ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്. ഫസ്റ്റ് ഇയറില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. പിന്നീടാണ് സൗഹൃദത്തിനേക്കാള്‍ വലിയൊരു അടുപ്പം തങ്ങള്‍ക്കിടയിലുണ്ടെന്ന് ഇരുവരും മനസിലാക്കുന്നത്. റിന്ന ക്ലാസ് ടോപ്പറും നിവിന്‍ ബാക്ക് ബഞ്ചറും ആയിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയം സിനിമാ കഥകള്‍ പോലെ രസകരവും. റിന്നയ്ക്ക് എന്തുകൊണ്ടാണ് തന്നോട് പ്രണയം തോന്നുന്നതെന്ന് പലപ്പോഴും നിവിന്‍ ആലോചിച്ചിരുന്നു.
പഠനശേഷം ഇരുവരും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിവിന്‍ പോളി ഇന്‍ഫോസിസില്‍ ജോലി ചെയ്യുമ്പോഴാണ് വിവാഹിതനായത്. അക്കാലത്ത് സിനിമയില്‍ എത്തിയിട്ടില്ല. ഇരുവരുടെയും കുടുംബക്കാര്‍ വിവാഹത്തിനു പിന്തുണ നല്‍കി. അങ്ങനെ 2010 ഓഗസ്റ്റ് 28 ന് നിവിന്‍ റിന്നയുടെ കഴുത്തില്‍ മിന്നുകെട്ടി.