1. വിനോദം
  2. സിനിമ
  3. അണിയറ
  4. Mohanlal shares Drishyam 2 countdown video

'ജോര്‍ജുകുട്ടി കുടുംബത്തിന് വേണ്ടി എന്തും ചെയ്യും','ദൃശ്യം 2' കൗണ്ട് ഡൗണ്‍ വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍
'ദൃശ്യം 2' റിലീസിന് ഇനി മൂന്നു ദിവസങ്ങള്‍ മാത്രം.' ജോര്‍ജുകുട്ടി അവന്റെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യും. അതിനായി അയാള്‍ ഏതറ്റം വരെ പോകുമെന്ന് നമുക്ക് കാണാം'-എന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ ദൃശ്യം 2 കൗണ്ട് ഡൗണ്‍ വീഡിയോ പങ്കുവെച്ചു.
 
ഫെബ്രുവരി 19-നാണ് സിനിമ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ഓരോ ദിവസവും സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ നല്‍കിക്കൊണ്ട് പ്രമോ വീഡിയോകള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ദൃശ്യം 2 ഒരു കുടുംബച്ചിത്രമാണെന്നും എന്നാല്‍ അതില്‍ ഒരു ത്രില്ലര്‍ ഘടകം ഉണ്ടെന്നും എസ്തര്‍ അനില്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് ഒരു ഇമോഷണല്‍ എന്‍ഡിങ് ഉണ്ടെന്ന സൂചന സംവിധായകന്‍ ജിത്തു ജോസഫും നല്‍കിയിരുന്നു.
അടുത്ത ലേഖനം
മോഹൻലാലിൻറെ 'ആറാട്ട്'ൽ എ ആർ റഹ്മാനും ?