അനുബന്ധ വാര്‍ത്തകള്‍
- ആദി തകര്‍ക്കുന്നു, പ്രണവ് ചിത്രത്തിന് ഒന്നാം ദിനം റെക്കോര്‍ഡ് കളക്ഷന്‍ !
- എന്നെ കണ്ടപ്പോള്‍ അവന്റെ മുഖഭാവം മാറി, ‘ഹായ് ചേട്ടാ’ എന്ന് പറഞ്ഞ് എന്റെ കൈകുലുക്കി; ഇതോടെ എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി - പ്രണവിനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് സഹസംവിധായകന്
- തിരക്കിനിടെയിലും തിയേറ്ററിലെത്തി മോഹന്‍ലാല്‍ ആദി കണ്ടു
- ക്ലൈമാക്സിലെ ആ 'തലകുത്തി മറിയൽ', 'മൂന്നാം മുറ'യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതാണ് ‘പാരമ്പര്യം’; വാക്കുകള്‍ വൈറലാകുന്നു
- ‘പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ’; പോസ്റ്റ് വൈറല്‍
മോഹന്‍ലാലിന്റെ സ്റ്റൈലിഷ് ത്രില്ലര്‍ ചിത്രത്തിന് പേര് - നീരാളി!
അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ‘നീരാളി’ എന്ന് പേരിട്ടു. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന സിനിമ പ്രേക്ഷകരെയും അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നീരാളിക്കൈകള്‍ പോലെ വരിഞ്ഞുമുറുക്കുന്ന ത്രില്ലറാണ്.
ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയും മറ്റ് പ്രൊജക്ടുകള്‍ മാറ്റിവച്ച് നീരാളിക്കായി സമയം കണ്ടെത്തുകയുമായിരുന്നു. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.
സ്റ്റീഫന്‍ ദേവസിയാണ് സംഗീതം. സുനില്‍ റോഡ്രിഗ്യൂസ് ആണ് ആക്ഷന്‍ കോറിയോഗ്രാഫി. പാര്‍വതി നായര്‍ നായികയാവുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന് തുടങ്ങിയവരും വേഷമിടുന്നു.
ഒരുപാട് കൌതുകങ്ങള്‍ ഒളിപ്പിച്ചുവച്ച നീരാളിയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം മോഹന്‍ലാലിന്റെ ആദ്യ റിലീസ് നീരാളി ആയിരിക്കും.
അടുത്ത ലേഖനം