അനുബന്ധ വാര്‍ത്തകള്‍
- മ്യാവൂവിലെ സൂപ്പര്‍സ്റ്റാര്‍, പൂച്ചയെ പരിചയപ്പെടുത്തി ലാല്‍ ജോസ്
- 'ആദ്യം മുതലേ മനസ്സില്‍ ഫഹദ് മാത്രം', ഇരുളിലെ നടന്റെ അഭിനയത്തിന് കയ്യടിച്ച് സംവിധായകന്‍ നസീഫ് യൂസഫ് ഇസുദ്ദീന്‍
- ഫഹദ് ഫാസിലിന്റെ 'ഇരുള്' ഓര്‍മ്മകളില്‍ അണിയറ പ്രവര്‍ത്തകര്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു !
- 'മ്യാവൂ' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി ലാല്‍ ജോസ്
- 'നീ എല്ലായ്പ്പോഴും എന്റെ അലക്സ് ആയിരിക്കും'; സൗബിന് കയ്യടിച്ച് 'ഇരുള്' സംവിധായകന്‍ നസീഫ് യൂസഫ് ഇസുദ്ദീന്‍
ഓരോ നിമിഷവും ആഘോഷമാക്കി ലാല്‍ ജോസ്, 'മ്യാവു' ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്നു
ലാല്‍ ജോസിന്റെ 'മ്യാവു' ഒരുങ്ങുകയാണ്. സിനിമയുടെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് അദ്ദേഹം. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നേരത്തെ മംത മോഹന്‍ദാസ് തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് രംഗങ്ങളുടെയും ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ജോലികള്‍ സന്തോഷത്തോടെ വളരെ വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ലാല്‍ ജോസ്.ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മകളുടെയും കഥയാണ് സിനിമ പറയുന്നത്. മംമ്ത മോഹന്‍ദാസും സൗബിനുമാണ് ഈ കഥാപാത്രങ്ങളായി വേഷമിടുന്നത്.