1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mamtha Mohandas completed dubbing for Meow

'മ്യാവൂ' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി ലാല്‍ ജോസ്

മംത മോഹന്‍ദാസ്
ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'മ്യാവൂ'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയില്‍ പൂച്ചയ്ക്കും ഒരു പ്രധാന റോള്‍ ഉണ്ട്.അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി സംവിധായകന്‍ ലാല്‍ജോസ് വീണ്ടും ഒന്നിക്കുകയാണ്.അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
 
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മംത മോഹന്‍ദാസ് തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കിയതായി ലാല്‍ജോസ് പറഞ്ഞു. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മകളുടെയും കഥയാണ് സിനിമ പറയുന്നത്. മംമ്ത മോഹന്‍ദാസും സൗബിനുമാണ് ഈ കഥാപാത്രങ്ങളായി വേഷമിടുന്നത്.
അടുത്ത ലേഖനം
ജയകൃഷ്ണന്‍ ആയതിന്റെ പിന്നിലെ കാഴ്ചകള്‍ പ്രേക്ഷകരിലേക്ക്, 'മേപ്പടിയാന്‍' വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍ !