ലെഫ്റ്റനന്റ് റാമായി ദുല്‍ഖര്‍ സല്‍മാന്‍, ബഹുഭാഷാ ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (14:59 IST)

ദുല്‍ഖര്‍ സല്‍മാന്റെ ബഹുഭാഷ ചിത്രം ഒരുങ്ങുകയാണ്.ലെഫ്റ്റനന്റ് റാമായി നടന്‍ വേഷമിടും.രാമ നവമി ദിവസത്തില്‍ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍.'രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ നിങ്ങള്‍ക്ക് കാണാം'- എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പുറത്ത് വിട്ടത്.

കാശ്മീരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. അവിടെ നിന്നുള്ള ചില ചിത്രങ്ങള്‍ നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിര്‍മ്മിക്കും.ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :