1. വിനോദം
  2. സിനിമ
  3. അണിയറ
  4. Sshivada as the second heroine in Meri Awaz suno

'മേരി ആവാസ് സുനോ'ലെ രണ്ടാമത്തെ നായികയായി ശിവദ, മഞ്ജു വാര്യര്‍-ജയസൂര്യ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

ശിവദ
മഞ്ജുവാര്യര്‍ ജയസൂര്യ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തില്‍ മറ്റൊരു നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരം ശിവദയാണ്. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ നടിയും അവതരിപ്പിക്കുന്ന ഉണ്ടെന്നാണ് വിവരം. പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്. ക്യാപ്റ്റന്‍,വെള്ളം എന്നീ സിനിമകളായിരുന്നു ഇരുവരുടേയും കൂട്ടുകെട്ടില്‍ മുമ്പ് പുറത്തുവന്നത്.  
 
തിരുവനന്തപുരം, മുംബൈ, കാശ്മീര്‍ എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ഷൂട്ടിംഗ്. ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിംഗും നിര്‍വഹിക്കുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
അടുത്ത ലേഖനം
'ലൂസിഫര്‍' തെലുങ്ക് റീമേക്ക് തുടങ്ങുന്നു, ഷൂട്ടിംഗ് ഏപ്രിലില്‍