1. വിനോദം
  2. സിനിമ
  3. അണിയറ
  4. the great indian kitchen remake pictures

തമിഴില്‍ നിമിഷയുടെ വേഷത്തില്‍ ഐശ്വര്യ രാജേഷ്, 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്ക് ഒരുങ്ങുന്നു

ഐശ്വര്യ രാജേഷ്
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഒരേ സമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായിക. സംവിധായകന്‍ കണ്ണന്‍ തന്നെയാണ് റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയത്. മലയാളത്തില്‍ നിമിഷ ചെയ്ത കഥാപാത്രമായുള്ള ഐശ്വര്യയുടെ പുതിയ ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
 
 ചെന്നൈയില്‍ കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷം മുഴുവന്‍ ടീം കാരൈക്കുടിയിലേക്ക് ബാക്കിയുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുവാനായി പോകുമെന്നാണ് പുതിയ തരം. തന്നെ ഒരുപാട് ചിന്തിപ്പിച്ച ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന് സംവിധായകന്‍ കണ്ണന്‍ പറഞ്ഞിരുന്നു. പി.ജി മുത്തയ്യ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പട്ടുകോട്ടൈ പ്രഭാകറാണ് ചിത്രത്തിനായി ഡയലോഗുകള്‍ എഴുതിയത്.
അടുത്ത ലേഖനം
മധുരത്തിലെ ചിത്രയായി ശ്രുതി രാമചന്ദ്രന്‍, ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അഹമ്മദ് കബീര്‍