ഏറെ സവിശേഷതകൾ നിറഞ്ഞതാണ് പ്രഭാസിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സ്പിരിറ്റ് എന്ന ചിത്രം. ‘അനിമല്‍’ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ‘സ്പരിറ്റ്’ നിരവധി കാരണങ്ങളാൽ നേരത്തെ വാർത്തയായിരുന്നു. സ്പിരിറ്റില്‍ കൊറിയന്‍ താരം ഡോണ്‍ ലീ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചിത്രത്തെ പാന്‍ ഏഷ്യന്‍ ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായാണ് ഡോണ്‍ ലീയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്. കൂടാതെ കൊറിയന്‍ സ്റ്റണ്ട്...