കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 5 ജൂലൈ 2021 (10:50 IST)
കമല്‍ ഹാസന്‍-ലോകേഷ് കനകരാജ് ടീമിന്റെ പുതിയ ചിത്രമായ 'വിക്രം' ഒരുങ്ങുന്നു.ചിത്രീകരണം ഉടന്‍ ആരംഭിക്കും. സിനിമയില്‍ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് നരേന്‍ പറയുന്നു.
'ഉലകനായകന്‍ കമല്‍ ഹാസന്‍ സാറിനൊപ്പം അഭിനയിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഞാന്‍ അഭിനയത്തിലേക്ക് എത്താന്‍ തന്നെ കാരണം അദ്ദേഹമാണ്. 'വിക്രം' തീര്‍ച്ചയായും കൈതിയേക്കാള്‍ വലിയ സിനിമയായിരിക്കും. ഓഗസ്റ്റ് മുതല്‍ ഞാന്‍ എന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കും.'- ഒരു അഭിമുഖത്തില്‍ നരേന്‍ പറഞ്ഞു.
നടന്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ ദാസ് തുടങ്ങിയവരും വിക്രമില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.