1. വിനോദം
  2. സിനിമ
  3. അണിയറ
  4. Lal Salaam's first shooting schedule wrapped up

34 ദിവസത്തെ ഷൂട്ട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി 'ലാല്‍ സലാം' ടീം

Lal Salaam
രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ലാല്‍ സലാം'. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ രജനികാന്തും അഭിനയിക്കുന്നുണ്ട്.
 ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു. 34 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. എല്ലാവര്‍ക്കും നന്ദിയും സംവിധായക പറഞ്ഞു.
 ക്രിക്കറ്റുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്.ചിത്രത്തില്‍ വിഷ്ണു വിശാല്‍ ഒരു ക്രിക്കറ്റ് കളിക്കാരനായി വേഷമിടുന്നു.
 
2023ല്‍ ഒന്നിലധികം ഭാഷകളില്‍ ഒരേസമയം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്നു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഈ അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ ഒരിക്കല്‍ പോലും കാണാന്‍ കഴിയില്ല !