200 ദിവസത്തെ ചിത്രീകരണം, ഇനി കത്തനാരുടെ നാളുകള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (09:09 IST)
മികച്ചൊരു അണിയറ പ്രവര്‍ത്തകരുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ കത്തനാര്‍ ഒരുങ്ങുകയാണ്. ചിത്രീകരണം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ്സാണ്.

കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്ളോറില്‍ വച്ച് ഈ ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കമായി. ആദ്യത്തെ ഭദ്രദീപം ഗോകുലം ഗോപാലന്‍ തെളിയിച്ചു.ജയസൂര്യ, റോജിന്‍തോമസ്, കൃഷ്ണമൂര്‍ത്തി,രാഹുല്‍ സുബ്രഹ്‌മണ്യന്‍, ആര്‍.രാമാനന്ദ്, , നീല്‍ - ഡി കുഞ്ഞ. രാജീവന്‍, ഉത്തരാ മേനോന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.ശ്രീ ഗോകുലം ഗോപാലന്‍ സ്വിച്ചോണ്‍ കര്‍മ്മവും ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നല്‍കി.

ഏപ്രില്‍ 10 മുതല്‍ ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :