രജനിയുടെ ചെറിയ വേഷമല്ല, മകള്‍ ഐശ്വര്യയുടെ 'ലാല്‍ സലാം' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 നവം‌ബര്‍ 2022 (14:32 IST)
രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധായികയായി തിരിച്ചെത്തുന്ന ചിത്രമാണ് ലാല്‍ സലാം.വിഷ്ണു വിശാലും വിക്രാന്ത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയില്‍ രജനികാന്തും എത്തുന്നുണ്ട്.


സിനിമ ക്രിക്കറ്റിനെ കുറിച്ചുള്ള കഥയാണ് പറയുന്നത് എന്നാണ് വിവരം. വിഷ്ണു വിശാല്‍ താന്‍ ഒരു ക്രിക്കറ്റ് താരമായാണ് അഭിനയിക്കുന്നതെന്ന് സ്ഥിരീകരിച്ചു.താന്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടുമെന്നും അദ്ദേഹത്തിന്റെ റോളിന് കാര്യമായ സ്‌ക്രീന്‍ ടൈം ഉണ്ടായിരിക്കുമെന്നും ഇത് സൂപ്പര്‍സ്റ്റാറിന്റെ അതിഥി വേഷമല്ലെന്നും വിഷ്ണു വെളിപ്പെടുത്തുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :