നാലുവര്‍ഷത്തിനുശേഷം ധനുഷ് നിര്‍മ്മിക്കുന്ന പുത്തന്‍ പടം, മാരി സെല്‍വരാജുമായി വീണ്ടും കൈകോര്‍ത്ത് നടന്‍
നാല് വര്‍ഷത്തിന് ശേഷം തന്റെ വണ്ടര്‍ബാര്‍ ഫിലിംസിന് കീഴില്‍ കീഴില്‍ സിനിമ നിര്‍മ്മിക്കാന്‍ ധനുഷ്.2018 ല്‍ പുറത്തിറങ്ങിയ 'മാരി 2'ആയിരുന്നു ഈ ബാനറില്‍ ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. 'കര്‍ണ്ണന്‍' ന് ശേഷം മാരി സെല്‍വരാജുമായി വീണ്ടും ധനുഷ് ഒന്നിക്കുകയാണ്.
A prestigious project which is special for so many reasons. Om Namashivaya @mari_selvaraj @wunderbarfilms @zeestudiossouth pic.twitter.com/cgxpWN7jk0
— Dhanush (@dhanushkraja) April 9, 2023
'പല കാരണങ്ങളാല്‍ സവിശേഷമായ ഒരു അഭിമാനകരമായ പ്രോജക്റ്റ്. ഓം നമശിവായ'-എന്നാണ് ധനുഷ് പ്രഖ്യാപനം നടത്തി പറഞ്ഞത്.
'കര്‍ണന്റെ റിലീസിന്റെ അതേ ദിവസം തന്നെ ഇത് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ധനുഷ് സാറിനൊപ്പം ഒരിക്കല്‍ കൂടി കൈകോര്‍ത്തതില്‍ ഞാന്‍ നന്ദിയും സന്തോഷവും.'-മാരി സെല്‍വരാജ് കുറിച്ചു.