കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (15:07 IST)
ചാർലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നായാട്ട്'. ജോജു ജോർജും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ ആണ് നായിക.
ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകൻ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോൾഡ് കോയിൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിലെ പ്രധാന ലൊക്കേഷനുകൾ. ഇനി 15 ദിവസത്തെ ഷൂട്ടിംഗാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം ഷൂട്ടിംഗ് പുനരാരംഭിക്കാൻ ആണ് പദ്ധതിയിടുന്നത്. എറണാകുളത്താണ് ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം നടത്തുക.