1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Parvathy Interview

ചാക്കോച്ചൻ ഇന്നും പതിനെട്ടുകാരൻ, ഞാനോ അറുപതുകാരി: പാർവതി

പാർവതി തിരുവോത്ത്
നടി പാർവതി തിരുവോത്തും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 'ടേക്ക് ഓഫ്'. കുട്ടിക്കാലം മുതലേ ചാക്കോച്ചൻറെ സിനിമകൾ കണ്ടുവളർന്ന പാർവതി അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കാൻ ലഭിച്ചപ്പോൾ ഉണ്ടായ സന്തോഷം പങ്കുവെക്കുകയാണ്. 
 
അനിയത്തിപ്രാവ് പുറത്തിറങ്ങുമ്പോൾ തനിക്ക് അന്ന് 8 വയസ്സായിരുന്നു എന്നാണ് പാർവതി പറയുന്നത്. 20 വർഷത്തിൽ കൂടുതലായി സിനിമ പുറത്തിറങ്ങിയിട്ട്. അന്നും ഇന്നും അദ്ദേഹത്തെ കണ്ടാല്‍ ഒരു പതിനെട്ടുകാരനെ പോലെയാണ് തോന്നുക. എന്നെ കണ്ടാല്‍ 35ഉം 60 വയസുളള ആളെ പോലെ. 
 
അന്നൊക്കെ ഏത് ചെക്കന്മാരെ കണ്ടാലും അവരെ കാണാൻ ചാക്കോച്ചനെ പോലെ ഉണ്ടോ എന്നായിരുന്നു നോക്കിയിരുന്നത്. ഏട്ട്, ഒമ്പത് വയസ് മുതല്‍ അങ്ങനെയൊരു ശീലമുണ്ടായിരുന്നു. അനിയത്തിപ്രാവിലെ ഓ പ്രിയേ, ഒരു രാജമല്ലി പാട്ടൊക്കെ മനസ്സിൽ തന്നെ നിൽക്കുന്ന സമയമായിരുന്നു. എന്നാൽ സെറ്റിൽവച്ച് തങ്ങൾ കണ്ടുമുട്ടിയപ്പോൾ അനിയത്തി പ്രാവിനെ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. രണ്ട് പേരും അഭിനയിക്കാനായി വന്നിരിക്കുന്നു. ഞങ്ങളുടെ ജോലി ചെയ്യുന്നു - പാർവതി പറയുന്നു. 
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓണത്തിന് ഏഷ്യാനെറ്റിൽ റിലീസ് !