അനുബന്ധ വാര്‍ത്തകള്‍
- ഗംഭീര മേക്കോവറിൽ കീർത്തി സുരേഷ്, 'സാണി കായിദം' ഫസ്റ്റ് ലുക്ക്
- ആ വാര്‍ത്ത തെറ്റ്, വിവാഹം ഉടനെയില്ല: കീര്‍ത്തി സുരേഷ്
- അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്,'1921പുഴ മുതല്‍ പുഴ വരെ' ഷൂട്ടിംഗ് തുടങ്ങി !
- നിമിഷ സജയന്- ലെന ടീമിന്റെ 'ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍'ല്‍ റസൂല്‍ പൂക്കുട്ടിയും, ചിത്രം പങ്കുവെച്ച് ആദില്‍ ഹുസ്സൈന്‍
- മോഹന്‍ലാല്‍ സംവിധാനം ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു അപൂര്‍വ പ്രതിഭയാണ്: പ്രതാപ് പോത്തന്
കോളിവുഡില്‍ തിരിച്ചെത്തി കീര്‍ത്തി സുരേഷ്,'സാണി കായിദം' ചിത്രീകരണം ആരംഭിച്ചു
കീര്‍ത്തി സുരേഷും സംവിധായകന് സെല്‍വ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'സാണി കായിദം'. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. കീര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഗംഭീര മേക്കോവറിലാണ് സെല്‍വ രാഘവനും കീര്‍ത്തി സുരേഷും എത്തുന്നത്.അടുത്തിടെ പുറത്തുവന്ന പോസ്റ്റര്‍ അതിനുള്ള സൂചന നല്കി.
അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സില്ലു കരുപ്പട്ടി' ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
1980-കളിലെ ഒരു കഥയാണ് സിനിമ പറയുന്നത്. ആക്ഷന്‍-ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് യുവന് ശങ്കര്‍ രാജ സംഗീതം നല്‍കും.അതേസമയം, അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന 'റോക്കി' റിലീസിന് ഒരുങ്ങുകയാണ്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.