ആ വാര്‍ത്ത തെറ്റ്, വിവാഹം ഉടനെയില്ല: കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ്, വിവാഹം, മഹാനടി, Keerthy Suresh, Marriage, Mahanati
അനിരാജ് എ കെ| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2020 (23:22 IST)
തന്‍റെ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി നടി കീര്‍ത്തി സുരേഷ്. ഉടന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് എങ്ങനെയാണ് വാര്‍ത്തകള്‍ പരന്നതെന്ന് അറിയില്ലെന്നും കീര്‍ത്തി പറഞ്ഞു.

ഒരു പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചതായുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമാണ് ഇതെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത തനിക്കും സര്‍പ്രൈസായിരുന്നു എന്നും വിവാഹം സംബന്ധിച്ച പ്ലാനുകളൊന്നും ഉടനില്ലെന്നും കീര്‍ത്തി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :