അനുബന്ധ വാര്‍ത്തകള്‍
- മഹേഷ് ബാബുവിന്റെ നായകനായി കീര്‍ത്തി സുരേഷ്,'സര്‍ക്കാറു വാരി പാട്ട' ടീസര്‍ ശ്രദ്ധ നേടുന്നു
- 'വേതാളം' തെലുങ്ക് റീമേക്കില്‍ കീര്‍ത്തി സുരേഷ് ?
- ടോവിനോയ്ക്കും കീര്‍ത്തി സുരേഷിനും ഒപ്പം അഭിനയിക്കാം,'വാശി' കാസ്റ്റിങ് കോള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
- വിജയുടെ ഹിറ്റ് ഗാനത്തിന് ചുവടുകള്‍ വെച്ച് കീര്‍ത്തി സുരേഷ്, വീഡിയോ
- കാജലിന്റെ ജന്മദിനം, ആശംസകളുമായി കീര്‍ത്തി സുരേഷും രാകുല്‍ പ്രീത് സിങും
കീര്‍ത്തി സുരേഷിന്റെ 'സാണി കായിദം' ചിത്രീകരണം പൂര്‍ത്തിയായി, ലൊക്കേഷന്‍ ചിത്രങ്ങള്‍
കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'സാണി കായിദം'. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതിനുശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 1980 കളിലെ കഥപറയുന്ന ആക്ഷന്‍ ഡ്രാമയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പൂര്‍ത്തിയായി.
ഫെബ്രുവരിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നീളുകയായിരുന്നു.ജൂണ്‍ അവസാനത്തോടെ ഷൂട്ടിംഗ് പുനരാരംഭിച്ച ടീം പൂര്‍ണ്ണമായും ചിത്രീകരണം പൂര്‍ത്തിയാക്കി.
നേരത്തെ പുറത്തിറങ്ങിയ 'സാണി കായിദം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗംഭീര മേക്കോവറിലാണ് സെല്‍വ രാഘവനും കീര്‍ത്തി സുരേഷും എത്തുന്നത്.അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സില്ലു കരുപ്പട്ടി' ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.