കാജലിന്റെ ജന്മദിനം, ആശംസകളുമായി കീര്‍ത്തി സുരേഷും രാകുല്‍ പ്രീത് സിങും

കെ ആര്‍ അനൂപ്| Last Modified ശനി, 19 ജൂണ്‍ 2021 (17:13 IST)

നടി കാജല്‍ അഗര്‍വാള്‍ തന്റെ 36-ാം ജന്മദിനം ആഘോഷിക്കുകയാണ്.ഭര്‍ത്താവ് ഗൗതം കിച്‌ലുവും കുടുംബാംഗങ്ങളും താരത്തിന്റെ സന്തോഷത്തില്‍ പങ്കാളികളായി. രാവിലെ മുതലേ സോഷ്യല്‍ മീഡിയയിലൂടെ കാജലിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ്, രാകുല്‍ പ്രീത് സിങ്, വിശാല്‍ നിരവധി താരങ്ങളും നടിക്ക് ആശംസകള്‍ നേര്‍ന്നു.

'ജന്മദിനാശംസകള്‍ കാജല്‍ അഗര്‍വാള്‍. നിങ്ങള്‍ക്ക് മനോഹരമായ ഒരു വര്‍ഷം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ'- കീര്‍ത്തി സുരേഷ് കുറിച്ചു.

ഒരു വിദേശ യാത്രയ്ക്കിടയില്‍ എടുത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് കാജല്‍ അഗര്‍വാളിന് രാകുല്‍ പ്രീത് ആശംസകള്‍ നേര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :