അനുബന്ധ വാര്‍ത്തകള്‍
- 'അപ്പനാ..എന്തേ, സംശയമുണ്ടോ'; പാപ്പനിലെ മാസ് ഡയലോഗുമായി ഗോകുല്‍ സുരേഷ്
- ഒരേയൊരു ദാദ, പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി
- മൂന്നാം സേവിന് ശേഷം അര്‍ജന്റീന ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ് പൊട്ടിക്കരഞ്ഞു; കാവല്‍ക്കാരന്റെ ആത്മവീര്യത്തിന് സല്യൂട്ട് അടിച്ച് ആരാധകര്‍
- സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കൈകൊണ്ട് വരച്ചെടുത്തു, 'എസ്ജി 251' പോസ്റ്റര്‍ മേക്കിങ് വിഡിയോ
- മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായിക; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കനിഹയുടെ പ്രായം എത്രയെന്നോ?
കാവല്‍ ട്രെയിലറിന് ഇനി രണ്ടു നാള്‍, സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ആഘോഷമാക്കാന്‍ ആരാധകര്‍
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ റോളില്‍ തിരിച്ചെത്തുന്ന ചിത്രമാണ് കാവല്‍. തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന് പ്രഖ്യാപിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തു വിടുവാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു.16 ജൂലൈ 7 PM ന് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലര്‍ പുറത്തുവരും.
സുരേഷ് ഗോപിയുടെ ഭാഗത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. കാവല്‍ തീയറ്ററുകളില്‍ തന്നെ എത്തുമെന്ന ഉറപ്പ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നല്‍കിയിരുന്നു. നെറ്റ്ഫ്‌ലിക്സും സീഫൈവും തന്നെ സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.