'ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം'; യോഗ വളരെയധികം കാര്യങ്ങള്‍ പഠിപ്പിച്ചെന്ന് മഞ്ജിമ മോഹന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ജൂലൈ 2021 (09:01 IST)

കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമേ തമിഴിലാണ് താരം സജീവം. ഇപ്പോളിതാ ഒരു മാസം മുമ്പ് താന്‍ ആരംഭിച്ച പരിശീലനത്തെ കുറിച്ച് പറയുകയാണ് മഞ്ജിമ. ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണ് ഇതെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഒരു മാസം മുമ്പാണ് ഞാന്‍ താര മാമിനൊപ്പം യോഗ പരിശീലനം ആരംഭിച്ചത്, ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്.യോഗ ശരീരഭാരം കുറയ്ക്കുക മാത്രമല്ല, അത് ഒരു ജീവിതരീതിയാണ്. ഇത് ആസനങ്ങളോ ധ്യാനമോ മാത്രമല്ല, അതിനേക്കാള്‍ വളരെയധികം പഠിപ്പിക്കുന്നു. എല്ലാ ദിവസവും മികച്ചത് ചെയ്യാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചതിന് വളരെയധികം മാഡം നന്ദി'- മഞ്ജിമ മോഹന്‍ കുറിച്ചു
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ നടി നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :