ഒരേയൊരു ദാദ, പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (10:12 IST)

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ ലിസ്റ്റെടുത്താല്‍ ആ കൂട്ടത്തില്‍ ആദ്യം തന്നെ ഉണ്ടാകും ഗാംഗുലി.ക്യാപ്റ്റനായും കളിക്കാരനായും ആരാധകരുടെ മനസ്സ് കീഴടക്കിയ ദാദ. അദ്ദേഹം ഇന്ന് 49-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1972 ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജനനം.
താരത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് സുരേഷ് ഗോപിയുടെ ആശംസ.

'ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ലീഡര്‍. അത്ഭുതകരമായ ജന്മദിനം ആശംസിക്കുന്നു'- സുരേഷ് ഗോപി കുറിച്ചു.

1992 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് കളിക്കാന്‍ ആയില്ല. പിന്നീട് നാല് വര്‍ഷത്തെ കാത്തിരിപ്പ്. ഒടുവില്‍ 1996-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചു. സെഞ്ചുറി നേടിക്കൊണ്ടാണ് കരിയര്‍ തുടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :