സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കൈകൊണ്ട് വരച്ചെടുത്തു, 'എസ്ജി 251' പോസ്റ്റര്‍ മേക്കിങ് വിഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (11:57 IST)

സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന കാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.വാച്ച് റിപ്പയര്‍ ചെയ്യുന്ന സുരേഷ്ഗോപിയാണ് പോസ്റ്ററില്‍ കാണാനായത്. പോസ്റ്ററിന് പിന്നിലെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി.

കഥാപാത്രത്തെ കുറിച്ചുള്ള മനസ്സിലെ ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്.

രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. ഓഗസ്റ്റ് സിനിമാസ് ആണ് വിതരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :