'കടുവ' ചിത്രീകരണം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം, പാക്കപ്പ് തിരുവനന്തപുരത്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജനുവരി 2022 (09:59 IST)

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവില്‍ കുമളിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ചിത്രീകരണം അവസാനിക്കുന്നത് തിരുവനന്തപുരത്ത്. അവസാന ഷെഡ്യൂളിനായി വില്ലന്‍ വേഷത്തില്‍ എത്തുന്ന വിവേക് ഒബ്‌റോയി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എത്തും.ഈ ആഴ്ച എറണാകുളത്തേക്ക് ടീം പോകും. അവിടെയും വിവേക് തന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കാനായി ഉണ്ടാകും.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :